പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളില്‍ പ്രബലമായിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥ തന്നെയായിരുന്നു തിക്കോടിയിലും . 1958- ല് ഇ.എം.എസ്സ് മന്ത്രി സഭയില്‍ അവതരിപ്പിച്ച ഭൂപരിഷ്കരണ ബില്‍ നടപ്പാകുന്നതുവരെ നില നിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥ അവകാശം സംബന്ധിച്ച കാര്യങ്ങള്‍ പുതിയ തലമുറയ്ക്ക് ഒരു കേട്ട് കഥയായെ തോന്നൂ... വിരലില്‍ എണ്ണാവുന്ന ജന്മി കുടുംബങ്ങളുടെ കൈവശമായിരുന്നു കൃഷിയിടങ്ങള്‍ മുഴുവനും. അവരുടെ ആശ്രിതരായാണ് യഥാര്‍ത്ഥ കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. നെല്ല് തെങ്ങ് എന്നിവയായിരുന്നു നമ്മുടെ പ്രധാന കൃഷി. ഇന്ന് സങ്കല്പിക്കാന്‍ പോലും സാധ്യമല്ലാത്ത അത്രയും വിശാലമായ നെല്പാടങ്ങള്‍ നമുക്കുണ്ടായിരുന്നു. നടയ്ക്കല്‍ അകലാപ്പുഴ തുടങ്ങിയ ചില പാടശേഖരങ്ങള്‍ ശോഷിച്ച അവസ്ഥയില്‍ ഇപ്പോഴും നില നില്‍ക്കുന്നു.വേനല്‍ക്കാലങ്ങളില്‍ നിറഞൊഴുകിയിരുന്ന കനാലുകള്‍ കൃഷിക്ക് മാത്രമല്ല കുളിക്കാനും അലക്കാനും ആളുകള്‍ ഉപയോഗിച്ചിരുന്നു. മൂടാടി പഞ്ചായത്തിലെ എലംബിലാട് മുതല്‍ പയ്യോളി പഞ്ചായത്തിലെ നെയ് വരാണി ത്തോട് വരെ, അരീക്കര തോടിന്റെ ഇരുവശത്തുമായി കണ്ണെത്താ ദൂരത്തോളം ഒറ്റ പാട ശേഖരമായിരുന്നു എന്നത് അവിശ്വസിനീയമായിത്തോന്നാം.
