വെറുതെ ഒന്ന് നടക്കാം...

നമുക്ക് നടക്കാം ഇത്തിരി ദൂരം പിന്നോട്ട്.
പ്രഭാത രശ്മികളാല്‍ പ്രകാശ മുഖരിതമായ ആ ഇടവഴികളിലൂടെ...
നമ്മള്‍ക്ക് മുമ്പേ ഈ മണ്ണിലൂടെ നടന്നവര്‍,നാടിനെ അറിഞ്ഞവര്‍,അവരുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ഇപ്പഴും നമുക്കനുഭവിച്ചറിയാം ആ സ്നേഹബന്ധത്തിന്റെ,സാഹോദര്യത്തിന്റെ,പരസ്പര സഹായത്തിന്റെ,രാജ്യസ്നേഹത്തിന്റെയെല്ലാം ഊഷ്മളമായ ഒരു സുഗന്ധം.
കൈമോശം വന്നത് തിരിച്ചു പിടിക്കുക എളുപ്പമല്ല,എങ്കിലും ഒരു തിരിഞ്ഞു നോട്ടം അനിവാര്യമാണ്.
ഗതകാല ചരിത്രങ്ങള്‍ അറിയാന്‍ ശ്രമിക്കുക, അറിവുള്ളവര്‍ അവ പകര്‍ത്താനും,
മറ്റുള്ളവര്‍ക്ക് വേണ്ടി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS