കീഴരിയൂര്‍ ബോംബ് നിര്‍മ്മാണ കേസിലെ മൂന്നു പ്രതികള്‍
തിക്കോടി സ്വദേശികളായിരുന്നു.
പുറക്കാട്ടെ കുയ്യുണ്ടിയില്‍ ഗോപാലന്‍ നായര്‍,
തിക്കൊടിയിലെ വി. കെ.അച്യുതന്‍ വൈദ്യര്‍,
കേളപ്പജിയുടെ മകനായ ടി.പി.കുഞ്ഞിരാമന്‍ കിടാവ്.
ഇവരില്‍ കുഞ്ഞിരാമന്‍ കിടാവിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
കെ ഗോപാലനെ വിട്ടയച്ചു.
അച്യുതന്‍ വൈദ്യര്‍ക്ക് ഏഴു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു.
ഇതുമായി പ്രവര്‍ത്തിച്ച എം ഗോവിന്ദന്‍ നായര്‍,
വി.കെ.പത്മനാഭന്‍ വൈദ്യര്‍ എന്നിവരെ കേസില്‍ പ്രതികളായി ചേര്‍ത്തില്ല.
പക്ഷെ വിട്ടയക്കപ്പെട്ട കെ.ഗോപാലന്‍ (കയ്യുണ്ടിയില്‍ ഗോപാലന്‍ നായര്‍ )
അവിടെ വെച്ച് തന്നെ മറ്റൊരു കേസില്‍ പിടിക്കപ്പെടുകയും
രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.
ബോംബ് കേസ്
Sunday, January 09, 2011 |
Labels:
ചരിത്രം
